വൈറ്റില: തൈക്കൂടം പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. പാണാവള്ളി വടശ്ശേരില്‍ മധുസൂദനന് (57) ആണ് മരിച്ചത്. ഇപ്പോള്‍ പള്ളിപ്പുറത്താണ് താമസം. തൈക്കൂടം പാലം ഇറങ്ങിവരുന്ന സമയത്ത് സമീപത്തെ സര്‍വിസ് റോഡില്‍നിന്ന് മറ്റൊരു ബൈക്ക് കയറിവന്നതാണ് അപകടകാരണം. സര്‍വിസ് റോഡില്‍നിന്ന് പ്രധാന റോഡിലേക്ക് കയറാതിരിക്കാനായി പൊലീസ് ബാരിക്കേഡ് വെച്ചിരുന്നെങ്കിലും അനധികൃതമായി ബൈക്ക് യാത്രികന് കയറിവന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം വെല്‍കെയര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.