കോട്ടായി: ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കുത്തനൂർ കോതമംഗലം പള്ളിമുക്ക് റിനി റോഷിൽ അബ്ദുൽ ഖാദർ -ജുനൈദ ബാനു ദമ്പതികളുടെ മകൻ റോഷനാണ് (19) ചൊവ്വാഴ്ച രാത്രി കോട്ടായിയിലെ സ്വകാര്യ ജിംനേഷ്യത്തിൽ കുഴഞ്ഞുവീണത്. ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോലനൂർ ഗവ. കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്. സഹോദരി: റിനീദ.