പത്തിരിപ്പാല: വിഷം അകത്തുചെന്ന് ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. മണ്ണൂർ കിഴക്കുംപുറം കല്ലങ്കാട് വീട്ടിൽ ശിവദാസനാണ് (60) മരിച്ചത്. ജൂൺ 16നാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: കനകം. മക്കൾ: സിനി, സിഞ്ജു, സജിത്. മരുമക്കൾ: ഭവനീഷ്, അനൂപ്.