ആറാട്ടുപുഴ: യുവതി അടുക്കളയിൽ കുഴഞ്ഞുവീണ് മരിച്ചു. മുതുകുളം തെക്ക് അശ്വതി വീട്ടിൽ മായയാണ് (40) മരിച്ചത്. ബുധനാഴ്ച പുലർച്ചയാണ് കുഴഞ്ഞുവീണത്. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭർത്താവ്: ആർ. രാജീവ്. മക്കൾ: പൂജാ രാജീവ്, പൃഥ്വി രാജീവ്.