മൂവാറ്റുപുഴ: സബ് ജയിലിലെ വിചാരണ തടവുകാരൻ, കുമളി കുറ്റാടിക്കര കടിയാൻകുന്നേൽ രവീന്ദ്രൻ (63) മരിച്ചു. കള്ളനോട്ട് നിർമാണ കേസില്‍ റിമാൻഡിൽ കഴിയവെ, ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് മരിച്ചത്. സബ് ജയിലില്‍ വെച്ച് രാവിലെ 10 മണിയോടെ രവീന്ദ്രന് ഹൃദയ സംബന്ധമായ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും അവിടെനിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. 2021 ഇലഞ്ഞിയില്‍ വീട് വാടകക്കെടുത്ത് കള്ളനോട്ട് നിർമിച്ച സംഭവത്തിലാണ് രവീന്ദ്രന് ശിക്ഷിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇലഞ്ഞിയിലെ വീട്ടിലെത്തിയപ്പോൾ ക്രൈംബ്രാഞ്ച് സംഘം രവീന്ദ്രനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.