കാഞ്ഞിരപ്പള്ളി: ടൗണിൽ മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. കാഞ്ഞിരപ്പള്ളി എറികാട് വാടകക്ക് താമസിക്കുന്ന, ചങ്ങനാശ്ശേരി സ്വദേശി കുളത്തുങ്കൽ പ്രസാദാണ് (70 ) മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ പ്രസാദിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.