ഉദുമ: പടിഞ്ഞാർ തോട്ടപ്പാടി ഖിള്ർ പള്ളിക്കടുത്ത് താമസിക്കുന്ന തെരുവത്ത് മുഹമ്മദ് (72) നിര്യാതനായി. പാചക തൊഴിലാളിയായിരുന്നു. പരേതരായ അബ്ദുല്ല-തെരുവത്ത് കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ: ദൈനബി. മക്കൾ: മജീദ്, മുസമ്മിൽ, മുനീറ, ഫരീദ, സമീറ, ഹഫ്സത്ത്. മരുമക്കൾ: ഇഖ്ബാൽ, അബ്ദുല്ല, അഷ്റഫ്, ശഫീഖ്, റംസീന. സഹോദരിമാർ: ഉമ്മാലി, പരേതയായ ബീഫാത്തിമ.