പെരുമ്പാവൂർ: പെരുമ്പാവൂരിലെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ പെരുമ്പാവൂർ അംബിക വിലാസത്തിൽ ഡോ. എം.ആർ. നായർ (78) നിര്യാതനായി. 50 വർഷത്തോളമായി ശിശുപരിപാലനരംഗത്തെ സാന്നിധ്യമാണ്. 1977 മുതൽ സാൻജോ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ആത്രേയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പീഡിയാട്രിക്സിലും നിയോ നാറ്റോളജിയിലും കഴിവ് തെളിയിച്ച ഇദ്ദേഹം മുംബൈ യൂനിവേഴ്സിറ്റിയിൽനിന്നാണ് ശിശുപരിപാലനത്തിൽ എം.ഡി നേടിയത്. ഭാര്യമാർ: പരേതയായ ഡോ. ഇന്ദിര ദേവി, രജനി എൻ. മേനോൻ. മക്കൾ: ഗോവിന്ദ്, അരവിന്ദ്. പെരുമ്പാവൂർ കാലടിക്കവലയിലെ വസതിയിൽ പൊതുദർശനത്തിനുശേഷം വെള്ളിയാഴ്ച സംസ്കാരം നടത്തും.