ഏറ്റുമാനൂർ: ചൂരക്കുളങ്ങര പ്രതിഭ പി.പി. ഗോപാലകൃഷ്ണപണിക്കർ (83-റിട്ട. സോയിൽ കൺസർവേഷൻ എൻജിനീയർ ) നിര്യാതനായി. ഏറ്റുമാനൂർ പറവേലിൽ കുടുംബാംഗമാണ്. ചൂരകുളങ്ങര ദേവീവിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി, ചൂരകുളങ്ങര അയ്യപ്പ സേവാസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവിയമ്മ (പള്ളം കരുമാലിൽ ചേരിക്കൽ കുടുംബാംഗം). മക്കൾ: ബിജോ കൃഷ്ണൻ ( സിവിൽ എൻജിനീയർ, എം.ഡി. മോണാർക്ക് ഡിസൈനേഴ്സ് ആൻഡ് കൺസെൽട്ടൻറ്സ് ഏറ്റുമാനൂർ.) ഹേമ മഹേഷ്. മരുമക്കൾ: ഡോ. ചാമിനി ചന്ദ്രൻ.(ഗവ:ഹോമിയോ ഡിസ്പെൻസറി ളാക്കാട്ടൂർ.), മഹേഷ് പി. നായർ ( സിനിമ താരം, സംവിധായകൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.