തിരൂർക്കാട്: അങ്ങാടിപ്പുറം ഗവ. പോളിടെക്നിക്ക് മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ നിന്ന് വിരമിച്ച അരിപ്ര സ്വദേശി മഠത്തിൽ ബാലചന്ദ്രൻ (65) കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചു. ഭാര്യ: വത്സല (റിട്ട. അധ്യാപിക), മക്കൾ: കൃഷ്ണദാസ് (ആർമി എൻജിനിയർ), ഡോ. ചന്ദ്രപ്രഭ. മരുമക്കൾ: ജ്യോതി പ്രിയ (ഇറിഗേഷൻ വകുപ്പ് പാലക്കാട്), ബിനോജ് മേനോൻ ( എൻജിനിയർ ബംഗളൂരു). സഹോദരങ്ങൾ: ദാമോദരൻ, ഉണ്ണികൃഷ്ണൻ, പരേതനായ മുരളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് ഐവർമഠം ശ്മശാനത്തിൽ.