പെരുവള്ളൂർ: മുൻ ഗ്രാമ പഞ്ചായത്ത് അംഗം പറമ്പിൽ പീടികയിലെ കരുവാൻതടത്തിൽ അയ്യപ്പന്റെ മകൾ ആരതിയെ (16) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എച്ച്.എസ് സ്കൂളിൽ നിന്നു പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥിയാണ്. ശൈലജയാണ് മാതാവ്. സഹോദരങ്ങൾ: അശ്വിൻ, അജിൻ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചയോടെ തെക്കുംപറമ്പ് ശ്മശാനത്തിൽ സംസ്കരിക്കും.