മുക്കം: നെല്ലിക്കാപറമ്പ് തോട്ടത്തിൽ ഉണ്ണിക്കമ്മു ഹാജി (83) നിര്യാതനായി. റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറും നെല്ലിക്കാപറമ്പ് ജുമാമസ്ജിദ് മുൻ പ്രസിഡന്റും നെല്ലിക്കാപറമ്പ് യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റുമായിരുന്നു. ഫ്ലോർ ആൻഡ് റൈസ് മിൽ അസോസിയേഷൻ ജില്ല പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ആയിശ. മക്കൾ: ടി. അഹമ്മദ് സലീം (റിട്ട. പ്രധാനാധ്യാപകൻ, എ.എം.യു.പി സ്കൂൾ തെരട്ടമ്മൽ), സലീന ആനയാംകുന്ന്, നസീർ (സ്കിൽടെക്), ശരീഫ. മരുമക്കൾ: അബ്ദുന്നാസർ, ഷക്കീല ബാനു അരയങ്കോട്, ജസീല ചെറുവാടി, പരേതനായ കീലത്ത് അബ്ദുസ്സലാം. ഖബറടക്കം ശനിയാഴ്ച രാവിലെ 8.45ന് നെല്ലിക്കാപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.