കോഴിക്കോട്: മാങ്കാവ് വടക്കത്ത് അനു നിവാസിൽ വി.സി. വിജയരാഘവൻ (ഹലുവ വ്യാപാരി, മാങ്കാവ്-65) നിര്യാതനായി. പിതാവ്: പരേതനായ കുന്നത്ത് ശങ്കര മേനോൻ. മാതാവ്: പാർവതിയമ്മ. ഭാര്യ: ഒ. ജയശ്രീ. മക്കൾ: അനുശ്രീ (അധ്യാപിക, പോസ്റ്റ് ബേസിക് സേവാമന്ദിർ ഹയർ സെക്കൻഡറി സ്കൂൾ, രാമനാട്ടുകര), വി.സി. അനൂപ് (ഐ.ടി. ഗേറ്റ് സൊലൂഷൻസ്, കാളൂർ റോഡ്). മരുമക്കൾ: നിധീഷ് വി.എം. (വീസീ ജ്വല്ലറി, മാങ്കാവ്), ആർ. അമൃത (അധ്യാപിക, ഗ്ലോബൽ ഇംഗ്ലീഷ് സ്കൂൾ, കൈമ്പാലം). സഹോദരങ്ങൾ: ധനലക്ഷ്മി, കാളിദാസൻ, മുരളീധരൻ, രമാദേവി, ശോഭന, രാധിക. സഞ്ചയനം ഞായറാഴ്ച.