ചെങ്ങന്നൂർ: മഹാത്മഗാന്ധി സർവകലാശാല പെഡഗോഗിക്കൽ സയൻസസ് മുൻ അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ തിരുവല്ല ഡോ.വി.ജെ. വർഗീസിന്റെ ഭാര്യ റിട്ട. പ്രഥമാധ്യാപിക സി.വി. മറിയാമ്മ (85) നിര്യാതയായി. കല്ലൂപ്പാറ, അയിരൂർ, കവിയൂർ എം.ടി .എൽ. പി സ്കൂളിൽ അധ്യാപികയായും തോട്ടപ്പുഴശ്ശേരി, പുളിന്തിട്ട എം.ടി എൽ.പി സ്കൂളിൽ പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കല്ലൂപ്പാറ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജീന (എസ്.എസി.എച്ച്.എസ്, റാന്നി), ഷൈന, ജോൺസൺ. മരുമക്കൾ: ജേക്കബ് ടി. ജോർജ്, സന്തോഷ്, മേഴ്സി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.