ചാവക്കാട്: തയ്യൽ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപം വിങ്സ് റെഡിമേഡ് ഷോപ്പിലെ തുന്നൽ തൊഴിലാളി ഒരുമനയൂർ വില്യംസിന് കിഴക്ക് കരിങ്കാത്ത് രാമകൃഷ്ണന്റെ മകൻ ദിവാകരനാണ് (62) മരിച്ചത്. ശനിയാഴ്ച രാവിലെ തയ്ക്കാനുള്ള തുണി വെട്ടുന്നതിനിടയിലാണ് സംഭവം. ഭാര്യ: ഷൈലജ. മക്കൾ: ധനീഷ, നീതിഷ് (ദുബൈ). മരുമകൻ: ഗിരീഷ്. സംസ്കാരം ഞായറാഴ്ച 10ന് തങ്ങൾപ്പടി പൊതുശ്മശാനത്തിൽ.