ചേർപ്പ്: ആറാട്ടുപുഴ പാലത്തിന് സമീപത്തെ കടവിൽ ഇറങ്ങിയ വിദ്യാർഥികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തൊട്ടിപ്പാൾ വിളക്കത്തറ വീട്ടിൽ സുരേഷിന്റെ മകൻ ഗൗതം (13) ആണ് മരിച്ചത്. പറപ്പൂക്കര സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കൂട്ടുകാരുമായി പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സുഹൃത്ത് അഭിഷേക് നീന്തി രക്ഷപ്പെട്ടു. തുടർന്ന് പൊലീസും നാട്ടുകാരും അഗ്നിരക്ഷസേനയും നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രീജിയാണ് ഗൗതമിന്റെ മാതാവ്. സഹോദരൻ: ഗോകുൽ.