പത്തനംതിട്ട: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട കുലശേഖരപതി മുബാറക്ക് മൻസിലിൽ പരേതനായ പീരുമൈദീന്റെ മകൻ കെ.പി. ഷാജിയാണ് (റിട്ട. എസ്.ഐ- 62) മരിച്ചത്. കഴിഞ്ഞ 21ന് രാത്രി പത്തനംതിട്ട ആനപ്പാറയിലായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കുലശേഖരപതി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യമാർ: നബീസത്ത് ബീവി, പരേതയായ ഷൈലജ ബീവി. മക്കൾ: ഹാഷിമ, ഹലീമ. മരുമക്കൾ: അബ്ദുൽ മനാഫ് (ഫാർമസിസ്റ്റ്, ഇടുക്കി), നിയാസ് മീരാ (ഇൻഫോ പാർക്ക്).