അടൂർ: പ്രഭാത സവാരിക്കിറങ്ങിയ വയോധിക വീടിനുമുന്നിൽ പൊട്ടി വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ഏനാത്ത് റഹ്മാൻ മൻസിൽ പാത്തുമുത്താണ് (84) മരിച്ചത്. ശനിയാഴ്ച പുലർച്ച 5.30നായിരുന്നു സംഭവം. രക്ഷിക്കാനുള്ള ശ്രമത്തിൽ ചെറുമകനും വൈദ്യുതാഘാതമേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. മക്കൾ: മുഹമ്മദ് സാലി, റഷീദ്, സലീന, പരേതനായ സലീം. മരുമക്കൾ: റഹീം, ഹസീന (സീനിയർ സിവിൽ പൊലീസ് ഓഫിസർ, പത്തനംതിട്ട), ഷൈലജ, സെലീന.