ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. തിരുപ്പൂര്‍ സ്വദേശി ജഗന്നാഥന്റെ ഭാര്യ രാജേശ്വരിയാണ് (43) മരിച്ചത്. ഇവർ ഉൾപ്പെടെയുള്ള ആറംഗ സംഘമാണ് ദര്‍ശനത്തിനെത്തിയിരുന്നത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇവർ ക്ഷേത്ര പരിസരത്ത് കുഴഞ്ഞുവീണത്. പിറകിൽ നടന്ന ഇവര്‍ വീണതറിയാതെ കൂടെയുള്ളവര്‍ നടന്നകന്നു. ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.