കുന്നിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കാര്യറ അമ്പലം ജങ്ഷനില്‍ രാജവിലാസത്തില്‍ രാജേഷിന്റെ ഭാര്യ എല്‍. ഉഷസ്സ് ആണ് (36) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ വെട്ടിത്തിട്ട ജങ്ഷന് സമീപമായിരുന്നു അപകടം. ബസിനെ മറികടന്ന് എത്തിയ ബൈക്ക് ഉഷസ്സ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒറ്റക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. ഗുരുതര പരിക്കേറ്റ അധ്യാപികയെ പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും അവിടെനിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലക്ക് ഗുരുതര പരിക്കേറ്റ ഉഷസ്സ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് തിരുവനന്തപുരം ചലച്ചിത്ര അക്കാദമി ജീവനക്കാരനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കൾ: കൈലാസ്, ആവണി.