മുതലമട: കാമ്പ്രത്ത്ചള്ള അലിഫ് മൻസിലിൽ കെ.എം. അബ്ദുൽ കരീമിന്റെ മകൻ അബ്ദുൽ വഹാബ് (62) നിര്യാതനായി. റിട്ട. വാണിജ്യനികുതി ഓഫിസറാണ്. ആനമാറി 17 മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി, കാമ്പ്രത്ത് ചള്ള മഹല്ല് മുൻ പ്രസിഡന്റ്, എൻ.ജി.ഒ അസോസിയേഷൻ ജില്ലകമ്മിറ്റി അംഗം, പെൻഷനേഴ്സ് അസോസിയേഷൻ നെന്മാറ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷെരീഫ (കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഫാജിഷ്, അസർ, അംജദ്. മരുമക്കൾ: ജസീമ, സുർമി. സഹോദരങ്ങൾ: സൈഫുന്നീസ, ഷാഹുൽ ഹമീദ്, അബ്ദുൽ ബഷീർ, ആസാദ്, റസിയാമ്മ, സബീന, സുഹ്റ ബീവി.