പാലക്കാട്: മലമ്പുഴ കനാലിൽ കുളിക്കാനിറങ്ങിയ വയോധികന് മുങ്ങിമരിച്ചു. കിണാശ്ശേരി മുതുകാട് ചാത്തുവാണ് (82) മരിച്ചത്. ശനിയാഴ്ച രാവിലെ വീടിനു മുൻവശത്തെ മലമ്പുഴ മെയിന്‍ കനാലിൽ കുളിക്കാൻ പോയതായിരുന്നു.അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് കനാലിന്റെ ഇരുവശത്തുമായി ഏകദേശം മൂന്നുകിലോമീറ്റർ ദൂരം തിരഞ്ഞെങ്കിലും ശക്തമായ ഒഴുക്കുമുള്ളതിനാൽ കണ്ടെത്താനായില്ല. തുടർന്ന് ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട് ഇതിലൂടെയുള്ള ജലവിതരണം നിർത്തിയശേഷം ഞായറാഴ്ച നടത്തിയ തിരച്ചലിൽ സംഭവ സ്ഥലത്തുനിന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള തേങ്കുറുശ്ശി ഇലമന്ദത്താണ് മൃതദേഹം കണ്ടെത്തിയത്.ഭാര്യ: നാച്ചുകുട്ടി. മക്കൾ: മണികണ്ഠൻ, കമലം, കാഞ്ചന, പരേതനായ മോഹനൻ. മരുമക്കൾ: ശ്രീജ, ശാലിനി, മണി, പ്രഭാകരൻ.