അരിക്കുളം: ഖത്തർ കെ.എം.സി.സി സംസ്ഥാന മുൻ ട്രഷററും എലങ്കമൽ കെ.പി. മറിയോമ്മ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളജ് ട്രഷററും സാമൂഹിക പ്രവർത്തകനുമായ അലി പള്ളിയത്ത് (57) നിര്യാതനായി. എലങ്കമൽ യു.കെ ട്രസ്റ്റ് ചെയർമാനാണ്. പിതാവ്: പരേതനായ അമ്മത്. മാതാവ്: പരേതയായ മറിയം. ഭാര്യ: റസിയ എടോത്ത്. മക്കൾ: ഫർഹാൻ, ഫർസീന, ഫഹ്മിദ. മരുമക്കൾ: മുബാരിസ് ലാൽ മഞ്ചേരി, ഡോ. ജംഷിദ് നന്തി. സഹോദരങ്ങൾ: നഫീസ, സഫിയ, റസിയ, പരേതനായ ഫസ്ലുറഹ്മാൻ.