കുറ്റ്യാടി: അടുക്കത്ത് കൊയമ്പ്രത്ത് ആലിയുടെ മകൻ സാബിത്ത് (28) ദുബൈയിൽ നിര്യാതനായി. ഇലക്ട്രോണിക് ഷോപ്പ് നടത്തുകയായിരുന്നു. എട്ടു മാസം മുമ്പ് നാട്ടിൽ വന്നിരുന്നു. പിതാവ്: അലി. മാതാവ്: സുഹ്റ. ഭാര്യ: സഫ (കാക്കുനി). സഹോദരങ്ങൾ: ശഹല (വേളം), ഷഫ്ന ഷെറിൻ (അടുക്കത്ത്). മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിച്ച് നെരയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.