കരുവാരകുണ്ട്: പട്ടിക്കാട് കരുവാത്തൊടി പോക്കറിന്റെ മകൻ ഡോ. ഉമ്മർ (72) നിര്യാതനായി. കരുവാരകുണ്ട് കെ.ജെ ഹോസ്പിറ്റൽ, ജിദ്ദ അന്നൂർ പോളിക്ലിനിക് എന്നിവിടങ്ങളിൽ വർഷങ്ങളോളം സേവനം ചെയ്തിട്ടുണ്ട്. ഭാര്യമാർ: ഫാത്തിമാബി, നിഷ. മക്കൾ: സജ്ന, ഡോ. റുക്സാന, ജസ്ന, ഷമീൽ ബാബു(ഖത്തർ), അമൽ. മരുമക്കൾ: ഡോ.അബ്ദുസ്സമദ് (ശിശുരോഗ വിദഗ്ധൻ, മഞ്ചേരി മെഡിക്കൽ കോളജ്), ഡോ. ആഷിഖ് (എം.ഇ.എസ് മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ),അഫ്സൽ (ഫറോക്ക്), സിറോസിയ (കാസർകോട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ പട്ടിക്കാട് പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.