വൈക്കം: എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ ഉദയനാപുരം നേരേകടവ് മാടവന രാഘവൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ് -83) നിര്യാതനായി. ഉദയനാപുരം 14ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്, ഉദയനാപുരം സുബ്രഹ്മണ്യ സ്വാമീക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി, ഉദയനാപുരം പടിഞ്ഞാറെമുറി എസ്.എൻ.ഡി.പി ശാഖ യോഗം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ചാലപ്പറമ്പ് മുട്ടിയത്തറ മേദിനി. മക്കൾ: ഉദയൻ, സുജയൻ, ജയേഷ്. മരുമക്കൾ: സിന്ധു, ചിത്ര.