ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പെരിമ്പിടി വീട്ടിൽ പി. കുഞ്ഞിമുഹമ്മദ് (54) നിര്യാതനായി. ദീർഘ കാലമായി മുസ്ലിം ലീഗ് കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, എളമ്പുലശ്ശേരി ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്, കരിമ്പുഴ അർബൻ സഹകരണ സൊസൈറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ മുസ്ലിം ലീഗ് അംഗമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ആദിൽ, അഷ്മിൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വാക്കട ഖബർസ്ഥാനിൽ.