കുളനട: ഉള്ളന്നൂർ ചിറവരമ്പിൽ പരേതനായ ഉമ്മൻ ഈശോയുടെ ഭാര്യ ഏലിയാമ്മ ഉമ്മൻ (റിട്ട. അധ്യാപിക -95) നിര്യാതയായി. മക്കൾ: സാറമ്മ ഉമ്മൻ (റിട്ട. എച്ച്.എം), മറിയാമ്മ പാവു (റിട്ട. മാനേജർ, ബാങ്ക് ഓഫ് ബറോഡ), ജോർജ് ഉമ്മൻ (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), മാത്യു സി.ഉമ്മൻ (ദോഹ), ആനി സി.ഉമ്മൻ (റിട്ട. അധ്യാപിക). മരുമക്കൾ: പി.ജെ. ഡാനിയേൽ, എം.ജെ. പാവു (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), സൂസമ്മ ജോർജ്, എലിയാമ്മ ജോർജ് (പ്രധാനാധ്യാപിക, എം.ഡി എൽ.പി.എസ്, നീർവിളകം), കെ.പി. ജേക്കബ് (റിട്ട. എച്ച്.എം). സംസ്കാരം വ്യാഴാഴ്ച 10.30ന് ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.