ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗമായിരുന്ന ക്ലാപ്പന കൊട്ടക്കാട്ട് വീട്ടില്‍ കെ.ഒ. അബ്ദുൽ ഷുക്കൂര്‍ (84) നിര്യാതനായി. അവിവാഹിതനാണ്. മാവേലിക്കര ഏരിയ സെക്രട്ടറി, കേരള കര്‍ഷക സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, മാവേലിക്കര കാര്‍ഡ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഖബറടക്കം വരവിള ജുമാ മസ്ജിദില്‍ നടന്നു. സഹോദരങ്ങള്‍: അബ്ദുൽ ഖാദര്‍ (കെ.ജി.ടി.എ കൊല്ലം ജില്ല മുൻ സെക്രട്ടറി), കെ.ഒ. ഹബീബ് (സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ്), പരേതരായ ഷംസുദ്ദീന് കുഞ്ഞ് (മേനി സമര നായകന്), ഐഷാബായി (നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍), സൈനാബായി, താജുദ്ദീന് (റിട്ട. ഡിവൈ.എസ്.പി).