കോതമംഗലം: വിഷം കഴിച്ചനിലയിൽ കണ്ടെത്തിയ യുവാവിനൊപ്പം ഉണ്ടായിരുന്ന യുവതി മരിച്ചു.
യുവാവിന്റെ നില ഗുരുതരം. തലക്കോട് മുഞ്ചക്കൽ ലൈലയാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പേഴക്കാപ്പിള്ളി സ്വദേശി അലി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെല്ലിമറ്റം സ്കൂളിന് സമീപത്തെ വാടകവീട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ഊന്നുകൽ പൊലീസ് സ്ഥലത്ത് എത്തി ഇരുവരെയും കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ലൈല മരിച്ചിരുന്നു.
വർഷങ്ങളായി തൊടുപുഴ അറക്കുളം സ്വദേശി ജോമോന് ഒപ്പം കഴിയുകയായിരുന്നു ലൈല. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ.