കരുനാഗപ്പള്ളി: ആലുംകടവ് കയർ സഹകരണസംഘം മുൻ പ്രസിഡന്റും എസ്.എൻ.ഡി.പി ശാഖ വൈസ് പ്രസിഡന്റുമായിരുന്ന മരുതൂർകുളങ്ങര വടക്ക് കുറശ്ശേരിൽ കെ. ഭാർഗവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര (തുറയിൽകുന്ന് അപ്പക്കുന്നേൽ കുടുംബാംഗം). മക്കൾ: ഷിബു (റിട്ട. എയർഫോഴ്സ്), ബീനാറാണി, ബിജു (ബിജു സൈക്കിൾ മാർട്ട്, മൂന്നാംമൂട്). മരുമക്കൾ: ദീപ, കെ. രാജു (റിട്ട. അസി. എൻജിനീയർ), ശ്രീലേഖ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.