നെടുങ്കണ്ടം: വിഷം ഉള്ളിൽചെന്ന് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ഉടുമ്പൻചോല ആനന്ദ് ഭവനിൽ ഋഷികുമാർ-സൗമ്യ ദമ്പതികളുടെ മകൻ ദേവദത്താണ് (15) മരിച്ചത്. ഇക്കഴിഞ്ഞ 23നാണ് ദേവദത്തിനെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ഉടുമ്പൻചോല പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.