അടൂർ: ആകാശവാണി ഗ്രേഡഡ് ആർട്ടിസ്റ്റും നാഗസ്വര വിദ്വാനുമായ അടൂർ കൊന്നമങ്കര ലക്ഷ്മീ പരമേശ്വരത്ത് വീട്ടിൽ പി. ശിവശങ്കരപ്പിള്ള (അടൂർ പി.ശിവശങ്കരപ്പിള്ള -88) നിര്യാതനായി. ഭാര്യ: തുളസീദേവി. മക്കൾ: സിന്ധു (അധ്യാപിക, എൻ.എസ്.എസ് എൽ.പി.എസ്, തെക്കേ മങ്കുഴി), സഞ്ജീവ്കുമാർ (സംഗീത സംവിധായകൻ, ഗവ. ഐ.ടി.ഐ, ഐക്കാട്). മരുമക്കൾ: മോഹൻദാസ് (റെയിൽവേ), ശ്രീരേഖ (അധ്യാപിക, ഗവ.എൽ.പി.എസ്, അങ്ങാടിക്കൽ) ദീർഘകാലം അടൂർ ശ്രീപാർഥസാരഥി ക്ഷേത്രത്തിലെ നാഗസ്വര വിദ്വാനായിരുന്നു. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.