മല്ലപ്പള്ളി: ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജിനെയാണ് (24) മരിച്ചനിലയിൽ കണ്ടത്.
കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്. ജാമ്യത്തിൽ ഇറങ്ങിയിട്ട് ഒരുമാസമാകുന്നു. രാവിലെ ഏഴുമണിക്ക് മാതാവ് വിളിക്കാൻ ചെന്നപ്പോൾ മുറിക്കുള്ളിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.