ചെറുതുരുത്തി: ഭാരതപ്പുഴയുടെ പൈങ്കുളം വാഴാലിക്കാവ് പമ്പ് ഹൗസിന് സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. 25-30 വയസ്സ് തോന്നിക്കും. നീല പാന്റ്സാണ് വേഷം. ഷർട്ട് ധരിച്ചിട്ടില്ല. കഴുത്തിൽ അണിഞ്ഞ ചെമ്പ് ലോക്കറ്റിൽ തമിഴ് ദേവതയുടെ ചിത്രമുണ്ട്. ചെറുതുരുത്തി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.