മാള: മാളയിൽ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയ്യ മടത്തുംപടി ചിറ്റേഴത്ത് പറമ്പിൽ സാമികുട്ടിയുടെ മകൻ ഗോപിയാണ് (45) മരിച്ചത്. പഞ്ചായത്ത് കിണറ്റിലാണ് പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മാള അഗ്നിരക്ഷാസേന എത്തി ഫയർഫോഴ്സ് നിലയം ഉദ്യോഗസ്ഥൻ സി.ഒ. ജോയി, അസി. നിലയം ഉദ്യോഗസ്ഥൻ കെ.ആർ. ജോസ്, ഫയർ ഉദ്യോഗസ്ഥൻ എം.ആർ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം കരക്ക് കയറ്റി. മാള പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: താര. മകൻ: അനുരാഗ്.