ചേർപ്പ്: പള്ളിപ്പുറത്ത് കൊക്കർണി കിണറ്റിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം കോടാക്കി വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ശോഭനയെയാണ് (60) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മകളുമായി വഴക്ക് കൂടി വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നതായി പറയുന്നു. മകൾ കണ്ടതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായിരുന്നു. മൃതദേഹം കിണറ്റിൽനിന്ന് പുറത്ത് എടുത്ത് തൃശൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചേർപ്പ് പൊലീസ് മേൽ നടപടി സ്വീകരിച്ചു. മക്കൾ: ശാന്തി, ശാലു, സൗമ്യ, റീതു. സംസ്കാരം ബുധനാഴ്ച.