മണ്ണാർക്കാട്: പന്തളം കൊട്ടാരം വലിയ തമ്പുരാൻ കൈപ്പുഴ ലക്ഷ്മീവിലാസം കൊട്ടാരത്തിൽ അഡ്വ. തിരുവോണം നാൾ രാജരാജ വർമ (98) നിര്യാതനായി. കുറെ കാലമായി മണ്ണാർക്കാട് കുമരംപുത്തൂർ പൊതുവപാടത്തെ എസ്റ്റേറ്റിലെ വീട്ടിലായിരുന്നു താമസം. കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ പൂയം തിരുനാൾ മംഗല തമ്പുരാട്ടിയുടെയും മകനായി 1924 നവംബർ നാലിനാണ് ജനനം. ഭാര്യ:സി.ആർ. ഗൗരി വർമ (കാവാലം ചാലയിൽ കുടുംബാംഗം).മക്കൾ: രവീന്ദ്രനാഥ് രാജവർമ, രാജലക്ഷ്മി, സുരേന്ദ്രനാഥ് രാജവർമ, അംബിക രവീന്ദ്രൻ. മരുമക്കൾ: ഗിരിജ രവീന്ദ്രനാഥ്, നന്ദഗോപാൽ, സുധ, രവീന്ദ്രൻ രാമചന്ദ്രൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാമ്പാടി തിരുവില്വാമല ഐവർമഠത്തിൽ.