മക്കരപറമ്പ: ചട്ടിപ്പറമ്പിൽ താമസിച്ചിരുന്ന മക്കരപ്പറമ്പ് സ്വദേശി എം.പി. സൈതലവി മാസ്റ്റർ (72) നിര്യാതനായി. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് എൽ.പി സ്കൂൾ, കോഡൂർ ആൽപ്പറ്റ കൊളമ്പ് യു.പി സ്കൂൾ എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായിരുന്നു. ഭാര്യ: നൂർജഹാൻ പാലക്കാട്. മക്കൾ: സജ്ന (മക്കരപ്പറമ്പ് അംഗൻവാടി അധ്യാപിക), സലീന പാലക്കാട്, സാജിദ് (ഒമാൻ), സറീന മക്കരപ്പറമ്പ്. മരുമക്കൾ: റഷീദ് (എടരിക്കോട് സ്പിന്നിങ് മിൽ), സിദ്ദീഖ് പാലക്കാട് (പാലക്കാട് ഖതീബ്), സെറീന കരിഞ്ചപ്പടി, ശംസുദ്ദീൻ (സൗദി). സഹോദരങ്ങൾ: പാത്തുമ്മ വെള്ളികാടൻ, കുഞ്ഞാച്ചു കരിഞ്ചാപ്പാടി, സി.കെ. മുഹമ്മദ് മക്കരപറമ്പ് (റിട്ട. കെ.ഡബ്ല്യൂ.എ).