ആലുവ: ആലുവ ഫെലോഷിപ് ഹൗസ് ചാക്കോ ഹോംസില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം വേണാട്ടുകളത്തില്‍ ഫിലിപ് (88) നിര്യാതനായി. കാനഡയിലെ വിവിധ സര്‍വകലാശാലകളിലും കോളജുകളിലും മാനേജ്മെന്റ് പ്രഫസറും ഡീനുമായിരുന്നു. പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റിലെ സീനിയര്‍ ഓഫിസറായാണ് വിരമിച്ചത്. ഭാര്യ: മേരി (മാവേലിക്കര കൊച്ചുതെക്കേടത്ത് പുത്തന്‍വീട്ടില്‍ കുടുംബാംഗം). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ആലുവ കോളജ് ഹില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.