വടക്കഞ്ചേരി: ദേശീയപാതയിൽ വാഹനാപകടത്തിൽപെട്ട വിദ്യാർഥി മരിച്ചു. പന്തലാംപാടം മേരിമാത സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പല്ലാറോഡ് വടക്കേമുറി വീട്ടിൽ റോബിൻ ജോർജിന്റെ മകൻ ഷാരോൺ (13) ആണ് മരിച്ചത്. സ്കൂളിലേക്ക് സൈക്കിളിൽ വരുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. പരിക്കേറ്റ ഷാരോണിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.