റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി ഖമറുദ്ദീനാണ് (56) ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിൽ. പരേതനായ മുഹമ്മദ്കുട്ടിയാണ് പിതാവ്. മാതാവ്: കുഞ്ഞിപ്പാത്തുട്ടി. ഭാര്യ: മൈമൂന, മക്കൾ: മുഹമ്മദ് അസറുദ്ദീൻ, ഹസ്ന, ഹംന.