പൊന്മള: വടക്കേകുണ്ട് സ്വദേശി പൊന്മള പള്ളിപ്പടിയിൽ കച്ചവടം ചെയ്തിരുന്ന മണപ്പാട്ടി മുഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ദീഖുൽ അക്ബർ, ഷാഹിദ, സലീന, റഹ്മത്ത്, ഷമീമ. മരുമക്കൾ: തേനു (സ്വാഗതമാട്), ഹനീഫ (ആട്ടീരി), സലാം (പാണക്കാട്), മുഹമ്മദ് മുസ്തഫ (പുളിയാട്ടുകുളം), സഫീദ (പള്ളിയാലി). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തേൻപറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.