അമ്പലപ്പുഴ: അഗതി മന്ദിരത്തിലെ അന്തേവാസി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് മരിഭവനിലെ അന്തേവാസിയായിരുന്ന തിരുവനന്തപുരം പേരൂർക്കട, പുതുവൽ പുത്തൻവീട് ക്രിസ്റ്റഫറിന്റെ ഭാര്യ വിമലയാണ് (51)മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇവിടെ അഭയം തേടിയെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ പുന്നപ്ര പൊലീസിന്റെ 0477 2287669 നമ്പറിൽ ബന്ധപ്പെടണം.