പത്തനംതിട്ട: മാക്കാംകുന്ന് കിഴക്കേടത്ത് മേരിഭവനിൽ ഏലമ്മ തോമസിന്റെയും ചെങ്ങന്നൂർ പട്ടന്താനത്ത് പരേതനായ തോമസ് ജോർജിന്റെയും (സണ്ണി) മകൻ സാമുവൽ ടി. പട്ടന്താനം (സിത്ത് -42) നിര്യാതനായി. ഭാര്യ: മാക്കാംകുന്ന് ചെമ്പകമംഗലത്ത് കുടുംബാംഗം ബിൻസി സൂസൻ ബേബി. മകൻ: ഡാൻ സാം പട്ടന്താനം (കവിയൂർ മാർത്തോമ സെൻട്രൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.