ചിറയിൻകീഴ്: പോസ്റ്റ് ഓഫിസിന് സമീപം ശിവരാജ് ഭവനിൽ പി. ശിവശങ്കരൻ നായർ (96) നിര്യാതനായി. ആറ്റിങ്ങൽ കോടതികളിൽ ദീർഘകാലം അഭിഭാഷകനായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഫെഡറൽ ബാങ്ക് എന്നിവയുടെ ലീഗൽ അഡ്വൈസർ, എൻ.എസ്.എസ് പ്രതിനിധി സഭാ മെംബർ, ചിറയിൻകീഴ് സർവിസ് സഹകരണബാങ്ക് വൈസ് പ്രസിഡൻറ്, ലയൺസ് ക്ലബ് ചിറയിൻകീഴ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സി.ജെ. രാജമ്മ. മകൻ: എസ്. ശശികുമാർ. മരുമകൾ: എസ്. രമാദേവി.