പത്തിരിപ്പാല: വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ലക്കിടി അകലൂർ വെട്ടുകാട്ടിൽ വർഗീസാണ് (80) മരിച്ചത്. ബുധനാഴ്ച രാത്രി 8.30ന് വീട്ടിലെ ശൗചാലയത്തിലാണ് കുഴഞ്ഞുവീണത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ഷാജു, സീമ, സ്റ്റാൻലിൻ. മരുമക്കൾ: പ്രസന്നകുമാരി, മധു, അജിത.