മാനന്തവാടി: കുറുക്കൻമൂല തെനംകുഴിയിൽ ജെയിംസ് (67) നിര്യാതനായി. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സൂസി. മക്കൾ: പ്രിയ (ദുബൈ), ഡോ. ദിവ്യ (തൃശൂർ), നിയ (എൻജിനീയറിങ് വിദ്യാർഥിനി, മൂവാറ്റുപുഴ). മരുമക്കൾ: കെവിൻ (ദുബൈ), ഡെറിൻ (സ്ലൊവാക്യ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പയ്യമ്പള്ളി സെന്റ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.