പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് ആന്നലത്തോട് ചേലാട്ട് അബൂബക്കർ (60) കുഴഞ്ഞുവീണ് മരിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ അതിരാവിലെ ചികിത്സക്ക് എത്തിയതായിരുന്നു. ചീട്ട് എടുക്കുന്നതിന് മുമ്പായി ചായകുടിച്ച് ഇറങ്ങുമ്പോൾ ആശുപത്രി കാന്റീനിന് മുൻവശം കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: അസ്മ. മക്കൾ: ഹസ്നിയ, മുഹമ്മദ് അസ്ലം. മരുമകൻ: താഹിർ.