കായംകുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഭരണിക്കാവ് തെക്കേ മങ്കുഴി പറമ്പിൽ പീറ്റതിൽ ബാബുവിന്റെ മകൻ സാരംഗ് കൃഷ്ണയാണ് (19) മരിച്ചത്. കുറ്റിത്തെരുവ്-കൃഷ്ണപുരം റോഡിൽ മേനാത്തേരി ജങ്ഷനു സമീപം ബുധനാഴ്ച വൈകീട്ടാണ് അപകടം. സാരംഗിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അക്ഷയ്, ഭരണിക്കാവ് സ്വദേശി അനന്തു കൃഷ്ണൻ എന്നിവർക്കും പരിക്കേറ്റിരുന്നു. രണ്ടാം കുറ്റിയിൽനിന്ന് മുക്കടയിലേക്ക് പോകുകയായിരുന്ന അനന്ദുവിന്റെ ബൈക്കും എതിർദിശയിൽ വന്ന സാരംഗിന്റെ ഡ്യൂക്ക് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സാരംഗിന്റെ മാതാവ് സംഗീത. സഹോദരൻ: സൗരവ് കൃഷ്ണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.